+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ന്തു​വി​ന്‍റെ മ​ര​ണം: വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ജ​നം ത​ള്ളു​മെ​ന്നു ബി​ജെ​പി

ചേ​ർ​ത്ത​ല: പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ൾ പു​ച്ഛി​ച്ചു ത​ള്ളു​മെ​ന്നു ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. വി​ദ്യാ​ർ​ഥി​യ
അ​ന​ന്തു​വി​ന്‍റെ മ​ര​ണം: വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ജ​നം ത​ള്ളു​മെ​ന്നു ബി​ജെ​പി
ചേ​ർ​ത്ത​ല: പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ൾ പു​ച്ഛി​ച്ചു ത​ള്ളു​മെ​ന്നു ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ ദുഃ​ഖ​ത്തി​ലാ​യ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നു പ​ക​രം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ശ്ര​മം. സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്കം പൊ​തു​ജ​നം തി​രി​ച്ച​റി​യു​മെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സാ​നു സു​ധീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​ണ്‍ കെ. ​പ​ണി​ക്ക​ർ, എം.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​ആ​ർ. അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.