പാലാ: പാല സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ നടന്ന ഓൾ ഇന്ത്യ ടെക്നിക്കൽ ഫെസ്റ്റ് അസ്ത്ര-2017 ൽ വിവിധ കോളജുകളിൽ നിന്നായി 2000 ത്തിൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു. വിവിധ എൻജിനിയറിംഗ് ശാഖകളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെക്നിക്കൽ മത്സരങ്ങളും ടെക്നിക്കൽ വർക്ക്ഷോപ്പുകളും നോണ്‍-ടെക്നിക്കൽ മത്സരങ്ങളും നടന്നു.
മൂന്നുലക്ഷത്തിൽപ്പരം സമ്മാനത്തുകയുള്ള വിവിധയിനം മത്സര ഇനങ്ങളിലെ മുഖ്യ ആകർഷണമായ സ്റ്റാർ ഓഫ് അസ്ത്രയിൽ ആർഐടി പാന്പാടിയിലെ ജയകൃഷ്ണൻ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. ടെക് അസ്ത്ര (ടെക്കാത്തലൻ)യിൽ ആർഐടി പാന്പാടി ടീം ഒന്നാംസ്ഥാനവും മുസ്ലിയാർ എൻജിനിയറിംഗ് കോളജ് പത്തനംതിട്ട രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡെയർ റ്റു ഡാൻസിൽ കോളജ് ഓഫ് എൻജിനിയറിംഗ് തിരുവാനന്തപുരം ഒന്നാം സ്ഥാനവും ഗവ. എൻജിനിയറിംഗ് കോളേജ് കോയന്പത്തൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.