കോട്ടയം: മറ്റക്കര ടോംസ് എൻജിനിയറിംഗ് കോളജിൽ മുടങ്ങിക്കിടന്ന ഒന്നും രണ്ടും വർഷ ബി ടെക് ക്ലാസുകൾ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവായി. മറ്റു കോളജുകളിലേക്ക് ട്രാൻസ്ഫർ വാങ്ങാനാഗ്രഹിക്കുന്ന വിദ്യാർഥികളുടെ സൗകര്യാർഥം ടോംസ് കോളജിലെ ക്ലാസുകൾ നിർത്തി വയ്ക്കാൻ നിർദേശിച്ച കെടിയുവിന്റെ നടപടി കോടതി വിമർശിച്ചു.
കോളജിന്റെ അഫിലിയേഷൻ എഐസിടിഇ അപ്രൂവൽ, 10 ഏക്കർ സ്ഥലം എന്നിവ കോടതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് കോളജ് അധികൃതർ അറിയിച്ചു. ഇതിലൂടെ സൗകര്യങ്ങളില്ലെന്നും അഫിലിയേഷൻ സംബന്ധിച്ചും പ്രചരിച്ച കാര്യങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതായും കോളജ് അധികൃതർ അറിയിച്ചു. വാദി ഭാഗത്തിനു വേണ്ടി കൃഷ്ണനുണ്ണിയും വിദ്യാർഥികൾക്കു വേണ്ടി ജസ്വിൻ പി വർഗീസും കോടതിയിൽ ഹാജരായി.