മഞ്ചേശ്വരം (കണ്ണൂർ): വീടിനു സമീപമെത്തിയ ഐസ് വില്പനക്കാരന്റെ അടുക്കലേക്ക് ഓടിപ്പോവുകയായിരുന്ന അഞ്ചുവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ഉദ്യാവർ ഒറ്റക്കൈയിലെ ഇസ്മായിൽ-ഹഫ്സ ദമ്പതികളുടെ മകൻ അബ്ദുൾ റഹ്മാൻ ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഐസ് വില്പനക്കാരൻ എത്തിയപ്പോൾ ഐസ് വാങ്ങാനായി പാളം മുറിച്ചു കടന്നു പോകുന്നതിനിടെയാണു ട്രെയിൻ തട്ടിയത്. കുട്ടി തൽക്ഷണം മരിച്ചു. മഞ്ചേശ്വരം സിറാജുൽ ഹുദാ സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോർട്ടത്തിനായി മംഗൽപ്പാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അസ്മീന, ഫാത്തിമ, സാജിദ.