തിരുവനന്തപുരം: കൊല്ലം, അഴീക്കലിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പാലക്കാട്, കൊല്ലം ജില്ലാ പോലീസ് മേധാവിമാർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഹാജരാക്കണം.
സദാചാര ഗുണ്ടായിസത്തിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിൽ എഫ്ഐആർ കൊല്ലം എസ്പി ഹാജരാക്കണം. യുവാവിന്റെ മൊഴി എടുത്തിട്ടുണ്ടെങ്കിൽ അതും ഹാജരാക്കണം.സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ പോലീസ് നടപടിയെടുക്കണം. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കുന്ന ദുഃസ്വഭാവം നല്ലതല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.