കോട്ടയം: കാരുണ്യചികിത്സാ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരള കോണ്ഗ്രസ് എം ചെയർമാൻ കെ.എം. മാണി 28നു സെക്രട്ടേറിയറ്റിനു മുന്പിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉപവാസസമരം അന്നേദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാൽ 27ലേക്കു മാറ്റിയതായി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി അറിയിച്ചു.
27ന് രാവിലെ 9.30നു ആരംഭിക്കുന്ന ഉപവാസസമരത്തിനു പാർട്ടി എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.
27ന് രാവിലെ 9.30നു ആരംഭിക്കുന്ന ഉപവാസസമരത്തിനു പാർട്ടി എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.