പിറവം: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഗ്ലോബൽ മീറ്റ് 25,26 തിയതികളിൽ പിറവം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ (മാർ യൂഹാനോൻ നഗർ) നടക്കും. നാളെ രാവിലെ 7.30ന് സെന്റ് മേരീസ് ബത്ലഹം മലങ്കര കത്തോലിക്ക പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പതാക ഉയർത്തും.
ഉച്ചകഴിഞ്ഞ് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് വിൻസന്റ് മാർ പൗലോസ് യുവജനങ്ങൾ, ശിഷ്യരും സാക്ഷികളും എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. 6.30ന് ഗ്ലോബൽ മീറ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ യൂലിയോസ് നിർവഹിക്കും. സഭാതല സമിതി പ്രസിഡന്റ് റെനിരാജ് തേവർതോട്ടത്തിൽ അധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ്, എംസിവൈഎം സഭാതല ഡയറക്ടർ ഫാ. തോമസ് കയ്യാലയ്ക്കൽ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു, ബിനു കല്ലറയ്ക്കൽ, എബീഷ് കൂരാപ്പിള്ളിൽ,ഫാ. ജിനോ ആറ്റുമാലിൽ എന്നിവർ പ്രസംഗിക്കും.
26ന് രാവിലെ 7.30ന് പള്ളിയിൽ വിശുദ്ധകുർബാനയ്ക്കു ശേഷം ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. തിരുവനന്തപുരം, മാവേലിക്കര, തിരുവല്ല, മൂവാറ്റുപുഴ, ബത്തേരി രൂപതകളിൽനിന്നും കേരളത്തിനു പുറത്തുള്ള രൂപതകളിൽനിന്നുമുള്ള യുവജനങ്ങൾ പങ്കെടുക്കും.
പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫാ. ജിനോ ആറ്റുമാലിൽ, എബീഷ് കുരാപ്പിള്ളിൽ, ബിച്ചു കുര്യൻ തോമസ്, ഷിബു പനിച്ചിക്കൽ എന്നിവർ അറിയിച്ചു.