ആലപ്പുഴ: സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്പലപ്പുഴ കുഞ്ചൻ നന്പ്യാർ സ്മാരക സമിതി നൽകി വരുന്ന കുഞ്ചൻ നന്പ്യാർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള, തുള്ളൽ കലയ്ക്ക് സംഭാവനകൾ നൽകിയ കലാകരൻമാരെയാണ് പുരസ്കാരത്തിനു പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം ബയോഡേറ്റയും കലാരംഗത്തെ മികവു തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത് അപേക്ഷ 15നു മുന്പ് സെക്രട്ടറി, കുഞ്ചൻ നന്പ്യാർ സ്മാരകം, അന്പലപ്പുഴ-688561 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്: 9846270186