മങ്കൊന്പ് : കുട്ടനാട്ടിലെ നെൽകർഷകർഷകർക്ക് നൽകാനുള്ള കഴിഞ്ഞ വർഷത്തെ സബ്സിഡി വിതരണം ചെയ്യാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് പുളിങ്കുന്ന് മണ്ഡലം പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു.
2016-17 സീസണിലെ പുഞ്ചകൃഷിക്കുള്ള വിത്ത്, വളം എന്നിവയ്ക്കുള്ള സബ്സിഡി തുക കൊയ്ത്തുകഴിഞ്ഞിട്ടും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. ഇതിനു പുറമെ 2015-16 വർഷത്തെ ആർകെവിവൈ പദ്ധതി പ്രകാരമുള്ള ഏക്കറൊന്നിന് 600 രൂപ പ്രകാരമുള്ള തുകയും പന്പിംഗ് സബ്സിഡിയും ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ പുഞ്ചകൃഷിയുടെ സപ്ലൈകോ സംഭരിച്ച നെല്ലുവിലയും വിതരണം ചെയ്തിട്ടില്ല. ജില്ലാ പ്രസിഡന്റ് ജോസഫ് കെല്ലുവേലി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു
. മണ്ഡലം പ്രസിഡന്റ് റാഫി മോഴൂർ അധ്യക്ഷത വഹിച്ച യേഗത്തിൽ തങ്കച്ചൻ കാനാച്ചേരി, ഷിബു മണല, മോഹൻദാസ് പുത്തൻപറന്പിൽ, ജോജി വെന്പാടന്തറ, ജോയിച്ചൻ തറയിൽ, ജയകുമാർ പയസ് ഇടയായി, റോജി മണല, വർഗീസ് വാടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.