മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തിന്റെയും മതിലകം പ്രത്യാശ കാൻസർ റിസർച്ച് സെന്ററിന്റെയും ആഭിമുഖ്യത്തിൽ എട്ടിനു സൗജന്യ കാൻസർ രോഗനിർണയക്യാന്പും ബോധവത്കരണ ക്ലാസും നടത്തും. എബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒന്പതിനു നടക്കുന്ന ക്യാന്പ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ അധ്യക്ഷത വഹിക്കും. മായാമജു, ജമീല പുരുഷോത്തമൻ, കൊച്ചുത്രേസ്യാ ജെയിംസ്, ഡി. സതീശൻ, സിന്ധു രാജീവ്, ജലജ ചന്ദ്രൻ, ടി.ബി. ഉമാവതി, എസ്.ടി. റെജി, സി.കെ. സുരേന്ദ്രൻ, കെ.ബി. ബിമൽറോയി, സി.ബി. ഷാജികുമാർ, എസ്. അംബിക എന്നിവർ പ്രസംഗിക്കും. ഡോ. സൂരിജ് സാലിഹ് ക്യാന്പിന് നേതൃത്വം നല്കും.