കാവാലം: അന്തരിച്ച നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് പ്രണാമം അർപ്പിച്ച് കാവാലത്ത് കുരുന്നുകൂട്ടുകാർ ഒത്തുചേർന്നു. കാവാലം കവിതകൾപാടി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ശ്രീഹരിയിലാണ് സ്മരണാഞ്ജലി ചടങ്ങ് നടന്നത്. കാവാലത്തിന്റെ നാടക കളരിയായ തിരുവനന്തപുരം സോപാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 12-ാമത് കുരുന്നുകൂട്ടം വേനൽകാല ശില്പശാലയോടനുബന്ധിച്ചാണ് കുട്ടികൾ പ്രിയ ഗുരുനാഥനെ സ്മരിക്കാൻ എത്തിയത്.
കാവാലത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത മണ്ണിൽ കുട്ടികളും ശിഷ്യന്മാരും പുഷ്പാർച്ചന നടത്തി. കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രമേശ്, കാവാലത്തിന്റെ സഹോദരൻ ചാലയിൽ വേലായുധപണിക്കർ, കൊച്ചുമകൾ സോപാനം സെക്രട്ടറി കല്യാണി കൃഷ്ണൻ, ശിഷ്യ·ാരായ കിച്ചുആര്യാട്, അനിൽ പഴവീട്, സന്തോഷ് സോപാനം, ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണൻ, കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം പ്രസിഡന്റ് പി.ആർ. വിഷ്ണുകുമാർ, കാവാലം ഗോപകുമാർ, കുഞ്ഞുമോൻ കുരുകൾ, കാവാലം അംബരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ കാവാലത്തിന്റെ ഗാനങ്ങൾ ആലപിച്ച് ഘോഷയാത്രയായി കുരുന്നുകൂട്ടം വേദിയായ കാവാലം ഗവ. എൽപിഎസിലേക്ക് പോയി.