തുറവൂർ: ദേശിയ പാതയിൽ തുറവൂർപഞ്ചായത്ത് പ്രദേശത്ത് അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇനിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്നലെ പുലർച്ചേ തുറവുർ പഞ്ചായത്തിനു മുൻപിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ടാങ്കർ ലോറി നിർത്തിയതിന്നു ശേഷം ഡ്രൈവർ ലോറിയിൽ നിന്ന് ഇറങ്ങുന്നതിനിടെ അമിതമായി തടിയും കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. പുത്തൻചന്ത മുതൽ തറവുർ കവലവരേയുള്ള ഭാഗത്താണ് കുടുതലും അപകടങ്ങൾ ഉണ്ടാകുന്നത്. ഈ മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യമുയരുന്നു