+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​സ് യു​ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ആ​ല​പ്പു​ഴ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎസ് യു ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​
കെഎ​സ് യു​ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
ആ​ല​പ്പു​ഴ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎസ് യു ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ എ​സ്പി ഓ​ഫീ​സി​നു മു​ന്പി​ൽ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.
കെഎസ് യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യ​പി​ച്ച് എ​ത്തി​യ യു​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​ത്തി​നൊ​പ്പം ചേ​ർ​ന്ന​തോ​ടെ​യാ​ണു പോ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്. പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​ന്പതു പ്ര​വ​ർ​ത്ത​ക​രെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബി. നി​ജോ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദീ​പു, എ​ൻ​എസ് യ ു ദേ​ശീ​യ സെ​ക്ര​ട്ട​റി ടി​ജി​ൻ ജോ​സ​ഫ്, കെഎസ് യ ു ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് നി​തി​ൻ എ. ​പു​തി​യി​ടം, ഷാ​ജി ഉ​ടു​ന്പാ​ക്ക​ൽ, നൂ​ർ​ദീ​ൻ, അ​നൂ​പ്, ഷെ​മിം, രാ​കേ​ഷ് പു​ത്ത​ൻ വീ​ട്, അ​ന്ത​നാ​രാ​യ​ണ​ൻ, വി. ​വി​കാ​ശ്, ഗം​ഗാ​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ​ആ​ശു​പ്ര​ത്രി​യി​ലെ​ത്തി​യ ശേ​ഷ​വും പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.
മാ​ർ​ച്ചി​നിടെ പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. ​സൗ​ത്ത് സി​ഐ രാ​ജേ​ഷ് ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​ന​യ​ൻ , പ്ര​ജു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെഎസ്് യു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണ​ൻ​വ​ർ​ക്കി പാ​ല​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.