+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​പ്പ​ർ താ​ര​ങ്ങ​ൾ മ​ട​ങ്ങി​യെ​ത്തു​ന്നു; കൂടെ കല്യാണി പ്രിയദർശനും ദുൽഖറും

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും തി​രി​ച്ചു​
സൂ​പ്പ​ർ താ​ര​ങ്ങ​ൾ മ​ട​ങ്ങി​യെ​ത്തു​ന്നു; കൂടെ കല്യാണി പ്രിയദർശനും ദുൽഖറും

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും തി​രി​ച്ചു​വ​ര​വ്. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ മൈ ​ഗോ​ഡ് എ​ന്ന സി​നി​മ​യി​ലാ​ണ് സു​രേ​ഷ് ഗോ​പി അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തി​ര​ശി​ലേ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ശോ​ഭ​ന​യാ​ണ് താ​ര​ത്തി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്.

2013ൽ ​പു​റ​ത്തി​റ​ങ്ങി​യ തി​ര​യ്ക്ക് ശേ​ഷം ശോ​ഭ​ന അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കി​യ തി​ര​യി​ൽ ഒ​രു സു​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശോ​ഭ​ന അ​വ​ത​രി​പ്പി​ച്ച​ത്. സംവിധായകൻ പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശന്‍റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സിനിമയിൽ അ​തി​ഥി വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.