തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിൻമേൽ കർഷകർക്കനുകൂലമായ അന്തിമ വിജ്ഞാപനം മാർച്ച് നാലിനു മുന്പു പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്ഗ്രസ്-എമ്മിന്റെ നേതൃത്വത്തിൽ കർഷക സംരക്ഷണ പദയാത്ര 26ന് ആരംഭിക്കുമെന്നു ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിലാണു പദയാത്ര. ഇടുക്കിയിലെ മുപ്പത്തഞ്ചാം മൈലിൽനിന്നാരംഭിച്ച് മാർച്ച് മൂന്നിനു തിരുവനന്തപുരത്തു സമാപിക്കും.
ജില്ലയിലെ പട്ടയനടപടി വേഗത്തിലാക്കുക, പട്ടയസ്ഥലത്തു നിൽക്കുന്ന മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുമതി നൽകുക, ഏലത്തോട്ടങ്ങളിലെ തണൽ ക്രമീകരിക്കാനായി മരങ്ങളുടെ ശിഖരം ഇറക്കാനുള്ള തടസം ഒഴിവാക്കുക, ജില്ലയിലെ മൂന്നു താലൂക്കുകളിലായി 12 വില്ലേജുകളിൽ സർക്കാർ പദ്ധതികളിൽ ഉൾപ്പെടെയുള്ള വീട് നിർമിക്കാനുള്ള നിയമതടസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുംകൂടി ഉന്നയിച്ചാണു പദയാത്ര നടത്തുന്നത്.
അന്തിമ വിജ്ഞാപനം നിശ്ചിത സമയ പരിധിക്കുള്ളിൽത്തന്നെ ഇറക്കാനുള്ള നടപടി സ്വീകരിക്കാനായി കേരളത്തിൽനിന്നുള്ള എംപിമാരുടെയും സംസ്ഥാന സർക്കാരിന്റെയും അടിയന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണെന്നും കർഷകരുടെ ആശങ്ക അകറ്റാനും അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രഫ.എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. കേരള കോണ്ഗ്രസ് സംസ്ഥാന നേതാക്കളായ പ്രഫ.കെ.ഐ. ആന്റണി, ജോസഫ് ജോണ്, ജോസി ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.