കോഴിക്കോട്: റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കകയായിരുന്നു. രാത്രിയും പരിശോധന തുടരുകയാണ്. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കകയായിരുന്നു. രാത്രിയും പരിശോധന തുടരുകയാണ്. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.