കോട്ടയം: ഇപിഎഫ് പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന് എല്ലാ വർഷവും നൽകുന്ന സാക്ഷ്യപത്രം ഈ വർഷം മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ നൽകണം.
കോട്ടയം, ഇടുക്കി ജില്ലകൾ കോട്ടയം പിഎഫ് ഓഫീസ് പരിധിയിലാണ്. മാർച്ച് 31നുള്ളിൽ ബയോമെട്രിക്കൽ സാക്ഷ്യപത്രം നൽകാത്തവർക്ക് ഇനി പെൻഷൻ ലഭിക്കില്ലെന്നു പിഎഫ് കമ്മീഷണർ അറിയിച്ചു. രോഗംമൂലം യാത്ര ചെയ്യാൻ പറ്റാത്തവർക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ വീടുകളിലെത്തി ആധാർ അധിഷ്ഠിത ലൈഫ് സർട്ടിഫിക്കറ്റ് ശേഖരിക്കാൻ സൗകര്യം നൽകും. മറ്റുള്ളവർക്കായി ലൈഫ് സർട്ടിഫിക്കറ്റ് ബയോ മെട്രിക് സംവിധാനത്തിലൂടെ ഓണ്‍ലൈനായി സമർപ്പിക്കാൻ താഴെ പറയുന്ന സ്ഥലങ്ങളിൽ ക്യാന്പ് നടത്തും.
ഇടുക്കിയിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാൾ, പീരുമേട് പഞ്ചായത്ത് ഹാൾ, മുണ്ടക്കയം ചിറ്റടി എസ്റ്റേറ്റ് ഓഫീസ് (ഈ മാസം 21), ഏലപ്പാറ ഇൻഫെന്റ് ജീസസ് സ്കൂൾ, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, അടിമാലി മോർണിംഗ് സ്റ്റാർ മെഡിക്കൽ സെന്റർ (22) എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ നാലു വരെയായിരിക്കും ക്യാന്പ്. ആധാർ കാർഡ്, പെൻഷൻ പെയ്മെന്റ് കോപ്പി അല്ലെങ്കിൽ പെൻഷൻ പെയ്മെന്റ് ഓർഡർ നന്പർ, പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന സേവിംഗ്സ് ബാങ്ക് പാസ് ബുക്ക്, മൊബൈൽ ഫോണ്‍ എന്നിവയും കൊണ്ടുവരണം. കോട്ടയം പിഎഫ് ഓഫീസിലും മൂന്നാറിലുള്ള ഇടുക്കി ജില്ലാ പിഎഫ് ഓഫീസിലും പെൻഷൻ ലഭിക്കുന്ന ബാങ്കിന്റെ ശാഖയിലും അക്ഷയ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ട്.