ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരത്തിനു കവയിത്രി സുഗതകുമാരിയെ തെരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
പ്രഫ. കെ.പി. ശങ്കരൻ, ഡോ.സി.എം. നീലകണ്ഠൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് സുഗതകുമാരിയെ തെരഞ്ഞെടുത്തത്. മാർച്ച് രണ്ടിന് പൂന്താനം ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തുമെന്നു ദേവസ്വം ചെയർമാൻ എൻ. പീതാംബര കുറുപ്പ് അറിയിച്ചു.