ചേർത്തല: കടക്കരപ്പള്ളിയിലെ കടലോര ഗ്രാമത്തിലും മഞ്ഞൾ സമൃദ്ധമായി വിളയുമെന്ന് തെളിയിക്കുകയാണ് ചാണ്ടി അന്ത്രപ്പേർ. ഒരേക്കൾ പുരയിടത്തിലാണ് ഇദ്ദേഹം പൂർണമായും ജൈവവളം മാത്രം ഉപയോഗിച്ച് മഞ്ഞൾ നട്ടുവളർത്തിയത്. ശാസ്ത്രീയമായ പരിചരണത്തിലൂടെ മികച്ച വിളവാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജഗദീഷ്, കൃഷി ഓഫീസർ ടി.ആർ. സ്വപ്ന, ഗ്രാമശ്രീ നെല്ലുത്പാദക സമിതി പ്രസിഡന്റ് പ്രകാശൻ കാര്യാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.