ആലപ്പുഴ: നിവിൻ പോളി നായകനായ പുതിയ ചലച്ചിത്രം സഖാവിന്റെ ഓഡിയോ ലോഞ്ചിംഗ് ഇന്ന് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.30ന് ആലപ്പുഴ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ, സിപിഎം. ജില്ലാ സെക്രട്ടറി സജി ചെറിയാൻ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഡിസിസി പ്രസിഡന്റ് എം. ലിജു, എംഎൽഎമാരായ യു. പ്രതിഭാഹരി, എ.എം. ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് ദലീമ ജോജോ തുടങ്ങിയവർ പങ്കെടുക്കും. നിവിൻ പോളി ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് രാത്രി ഏഴുമുതൽ പ്രമുഖ പിന്നണി ഗായർ അണിനിരക്കുന്ന സംഗീത സന്ധ്യയും നടക്കും. പത്രസമ്മേളനത്തിൽ പരിപാടി ചീഫ് കോർഡിനേറ്റർ ഹസീബ് ഹനീഫ്, സുധീർ കോയ, നൗഷാദ് രാജ എന്നിവർ പങ്കെടുത്തു.