അഷ്ക്കർ സൗദാൻ, കന്നട താരം അർച്ചന മൊസളേ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ട്വന്റി, ട്വന്റി വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പി.ആർ. സുരേഷ് ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്.
ശിവജി ഗുരുവായൂർ, ബേസിൽ മാത്യൂ,മൂജീബ് റഹ്മാൻ,പി.ആർ. സുരേഷ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശില്പാ സിനിമാസിന്റെ ബാനറിൽ പുഷ്പരാമനാണ് സിനിമ നിർമിക്കുന്നത്.