കൊച്ചി: നടൻ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ റിപ്പബ്ലിക് ദിനത്തിൽ പുതിയ ലഹരിവിരുദ്ധ പ്രചാരണ പദ്ധതി ആരംഭിക്കുന്നു. വഴികാട്ടി എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച ഹ്രസ്വചിത്രം വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ ഒരേസമയം പ്രദർശിപ്പിക്കും. കേരളത്തിൽ വിവിധ സ്ഥലങ്ങളിലുണ്ടായ മൂന്നു വ്യത്യസ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണു ഹ്രസ്വചിത്രം. ആശയവും തിരക്കഥയും ഫോർട്ടുകൊച്ചി സർക്കിൾ ഇൻസ്പെക്ടർ രാജ്കുമാറിന്റേതാണ്.
നടൻ മമ്മൂട്ടിയും ഡിജിപി ലോക്നാഥ് ബെഹ്റയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആശയത്തിന്റെ പ്രസക്തി മനസിലാക്കി കെയർ ആൻഡ് ഷെയറിനുവേണ്ടി ചിത്രം നിർമിച്ചതു മമ്മൂട്ടിയാണ്. ടു.ഡി. ബൈജു ആണു സംവിധായകൻ. ഒരേസമയം മുപ്പതു ലക്ഷം കുട്ടികളിലേക്കു ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്ന പ്രചാരണപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു തിരുവനന്തപുരത്തു നിർവഹിക്കും.
സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങളും വഴികാട്ടി എന്ന പദ്ധതിക്കു പ്രചോദനമായെന്നു കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ എസ്എഫ്സി പറഞ്ഞു. പദ്ധതിയുടെ തുടർച്ചയായി ലഹരിവിരുദ്ധ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.