ചങ്ങനാശേരി: കേരളത്തിലെ മികച്ച കോളജ് അധ്യാപകർക്ക് എസ്ബി കോളജ് നൽകുന്ന ബർക്കുമാൻസ് അവാർഡിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ മലയാള വിഭാഗം അധ്യക്ഷയും അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ജോളി ജേക്കബ് അർഹയായി. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് എസ്ബി കോളജ് കുവൈറ്റ് അലുംമ്നി ചാപ്റ്റർ ഏർപ്പെടുത്തിയ ഈ അവാർഡ്. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, പിഎസ് സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ ഡയറക്ടർ ഡോ. ജോർജ് വർഗീസ് എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.
30-ന് രാവിലെ 11-ന് എസ്ബി കോളജ് കാവുകാട്ട് ഹാളിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. വിനയകുമാർ ദത്വാർ അവാർഡ് സമ്മാനിക്കും. കോളജ് മാനേജർ മോൺ. റവ. ഡോ. ജയിംസ് പാലയ്ക്കൽ, പ്രിൻസിപ്പൽ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടിൽ, എസ്ബി കോളജ് കുവൈറ്റ് അലുംമ്നി ചാപ്റ്റർ പ്രസിഡന്റ് ഷിബു പള്ളിക്കൽ, പൂർവ വിദ്യാർഥി സിബിച്ചൻ തരകൻപറമ്പിൽ, അവാർഡ് കമ്മിറ്റി സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് എന്നിവർ പ്രസംഗിക്കും.