തിരുവനന്തപുരം: ജി. ദേവരാജൻ മാസ്റ്ററുടെ പേരിൽ സ്വരലയ ഏർപ്പെടുത്തിയ സംഗീതജ്ഞർക്കുള്ള ദേശീയ അവാർഡ് പ്രസിദ്ധ ഗായകനും സംഗീതജ്ഞനുമായ ഹരിഹരന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.
മുൻ മന്ത്രി എം.എ. ബേബി അധ്യക്ഷനും എം. ജയചന്ദ്രൻ, പ്രഭാവർമ, അബൃദിതാ ബാനർജി എന്നിവർ അംഗങ്ങളുമായ ജൂറിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷത്തപുരസ്കാരം ഡോ.എൽ. സുബ്രഹ്മണ്യത്തിന് ഈ മാസം 30ന് കൊല്ലത്ത് സ്വരലയ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദേവരാജസന്ധ്യയിൽ ഡോ.കെ.ജെ യേശുദാസ് സമ്മാനിക്കും. ഹരിഹരനുള്ള പുരസ്കാരം മാർച്ചിൽ സമ്മാനിക്കുമെന്ന് സ്വരലയ ചെയർമാൻ ജി. രാജ്മോഹനും ജനറൽ സെക്രട്ടറി ഇ.എം നജീബും അറിയിച്ചു.