+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇപ്പോൾ സങ്കടം തോന്നുന്നു: പൃഥ്വിരാജ്

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​യ തെ​ലു​ങ്ക് ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ടീ​സ​ര്‍ ക​ണ്ട​പ്പോ​ൾ ത​നി​ക്ക് വ​ലി​യ സ​ങ്ക​ടം തോ​ന്നി​യെ​ന്ന് ന​ട​ൻ പൃ​ഥ്വി​രാ​ജ്. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള ലോ​
ഇപ്പോൾ സങ്കടം തോന്നുന്നു: പൃഥ്വിരാജ്

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​യ തെ​ലു​ങ്ക് ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ടീ​സ​ര്‍ ക​ണ്ട​പ്പോ​ൾ ത​നി​ക്ക് വ​ലി​യ സ​ങ്ക​ടം തോ​ന്നി​യെ​ന്ന് ന​ട​ൻ പൃ​ഥ്വി​രാ​ജ്. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള ലോ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ര​ഞ്ജീ​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല​ല്ലോ എ​ന്ന​താ​യി​രു​ന്നു സ​ങ്ക​ട​ത്തി​ന്‍റെ കാ​ര​ണം. സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷം ചെ​യ്യാ​ൻ ചി​ര​ഞ്ജീ​വി ക്ഷ​ണി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ മ​റ്റു തി​ര​ക്കു​ക​ൾ കാ​ര​ണം അ​ന്ന് ആ ​ക്ഷ​ണം സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​യി എ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ സി​നി​മ​യു​ടെ ടീ​സ​ർ ക​ണ്ട​പ്പോ​ൾ ത​നി​ക്ക് വ​ലി​യ സ​ങ്ക​ടം തോ​ന്നി. ചി​ത്ര​ത്തി​ൽ ഒ​രു ഷോ​ട്ടി​ലെ​ങ്കി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ എ​ന്ന് ടീ​സ​ർ ക​ണ്ട​പ്പോ​ൾ താ​ൻ ആ​ഗ്ര​ഹി​ച്ചു​വെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു. അ​മി​താ​ഭ് ബ​ച്ച​ൻ, കി​ച്ച സു​ദീ​പ്, ന​യ​ൻ​താ​ര എ​ന്നി​ങ്ങ​നെ വ​ൻ​താ​ര​നി​ര​യാ​ണ് സു​രേ​ന്ദ​ർ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.