തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ ഇനി മുതൽ നായികനടി എന്നതിന് പുറമെ ഡോക്ടർ തമന്ന എന്ന പേരിലും അറിയപ്പെടും. തെന്നിന്ത്യൻ സിനിമയ്ക്ക് നടി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമന്നയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. ദി കോണ്‍ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ കമ്മിഷൻ, എൻ ജിഒ ആണ് തമന്നയ്ക്ക് അംഗീകാരം കൊടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയ അംഗീകാരത്തെക്കുറിച്ച് തമന്ന തന്നെ ഫേസ്ബുക്കിലുടെയാണ് വാർത്ത പുറത്ത് വിട്ടത്.തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിച്ചിരിക്കുന്നത്. ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ തമന്ന പതിമൂന്നാമത്തെ വയസിലാണ് ആദ്യത്തെ സിനിമയിൽ അഭിനയിച്ചത്. തമിഴിലാണ് തമന്ന ഏറെ സിനിമകളിൽ അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ തമന്ന താരം തന്നെയാണ്. ഇതിനകം ഒരു കോടി രണ്ടു ലക്ഷത്തിന് മുകളിലാണ് തമന്നയെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം. നടിക്ക് കിട്ടിയിരിക്കുന്ന പുതിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് എല്ലാവരും.