+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലോ​ത്സ​വം: ആ​ടി​പ്പാ​ടി കു​രു​ന്നു​ക​ൾ

ചേ​ർ​ത്ത​ല: ആ​ടി​യും പാ​ടി​യും അ​വ​ർ​വേ​ദി കൈ​യ​ട​ക്കി​യ​പ്പോ​ൾ കാ​ണി​ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി. ആം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി വെ​ള്ളി​യാ​കു​ളം സ്കൂ​ളി​ൽ ന​ട​ന്ന ബാ​ലോ​ത്സ​വ​ത്തി​ലാ​ണ് കു​രു​
ബാ​ലോ​ത്സ​വം: ആ​ടി​പ്പാ​ടി കു​രു​ന്നു​ക​ൾ
ചേ​ർ​ത്ത​ല: ആ​ടി​യും പാ​ടി​യും അ​വ​ർ​വേ​ദി കൈ​യ​ട​ക്കി​യ​പ്പോ​ൾ കാ​ണി​ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി. ആം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി വെ​ള്ളി​യാ​കു​ളം സ്കൂ​ളി​ൽ ന​ട​ന്ന ബാ​ലോ​ത്സ​വ​ത്തി​ലാ​ണ് കു​രു​ന്നു​ക​ൾ താ​ര​മാ​യ​ത്. വേ​ദി​യി​ലെ കാ​ഴ്ച​ക​ണ്ട് ആ​ദ്യം നാ​ട്ടു​കാ​രും പി​ന്നെ റോ​ഡി​ലൂ​ടെ​പോ​യ യാ​ത്ര​ക്കാ​രും സ്കൂ​ൾ​മൈ​താ​ന​ത്ത് ത​ടി​ച്ചു​കു​ടി. കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​പ്പോ​ൾ പ്ര​ക​ട​ന​ത്തി​ന്‍റെ മാ​റ്റും കൂ​ടി.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന്, 21 വാ​ർ​ഡു​ക​ളി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ബാ​ലോ​ത്സ​വം 2017 വെ​ള്ളി​യാ​കു​ളം ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്നു. 50 ഓ​ളം വ​രു​ന്ന കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​വ​ർ​ക്കാ​യി സ​മ്മാ​ന​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ തൊ​പ്പി​ക​ളും ട്രോ​ഫി​യും സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. പു​ഷ്പാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഹെ​ഡ്മാ​സ്റ്റ​ർ ഡി. ​ബാ​ബു വാ​ർ​ഡം​ഗം ഡി. ​ബി​നി​ത, ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക ഫി​ലോ​മി​ന കെ.​ഡി. ഷൈ​ല​ജ ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.