ചേർത്തല: നഴ്സിംഗ് ഇതര ജോലികൾ നഴ്സുമാരിൽ അടിച്ചേൽപ്പിക്കരുതെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ചേർത്തല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഫാർമസി ആക്ട് നടപ്പാക്കുക, സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക, യൂണിഫോം പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കെജിഎൻഎ സംസ്ഥാനകമ്മിറ്റിയംഗം ബേസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചേർത്തല ഗവ.സർവന്റ്സ് സഹകരണബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ സുനിത അധ്യക്ഷയായി. കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല, ജില്ലാ വൈസ് പ്രസിഡന്റ് ജയലാൽ, ലെവിൻ, രേഷ്മ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എസ് സുനിത-പ്രസിഡന്റ്, അനിൽകുമാർ-സെക്രട്ടറി, ശ്രീദേവി-ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.