ചേർത്തല: ഓൾകേരളാ കാറ്ററിംഗ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനവും കുടുംബസംഗമവും ഏപ്രിൽ രണ്ടിന് ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് പി.ജെ. ഫ്രാൻസിസ്, സെക്രട്ടറി സണ്ണിമാടവന, തോമസ്, ബേബിച്ചൻ കോട്ടുപ്പള്ളി, എം.കെ. ആന്റപ്പൻ എന്നിവർ അറിയിച്ചു.
രണ്ടിനു രാവിലെ പതാക ഉയർത്തലിനു ശേഷംകുടുംബസംഗമവും കുക്കറി ഷോയും കലാകായിക മത്സരങ്ങളും. വൈകുന്നേരം നാലിനു നടക്കുന്ന പൊതു സമ്മേളനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ഫ്രാൻസിസ് അധ്യക്ഷനാകും. മുനിസിപ്പൽ ചെയർമാൻ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി പ്രിൻസ് ജോർജ് ഡയറക്ടറി പ്രകാശനവും വി.കെ വർഗീസ് സമ്മാനദാനവും നടത്തും. സമ്മേളനത്തിനു ശേഷം നടക്കുന്ന കലാസന്ധ്യ സിനിമാതാരം ലീനാനായർ ഉദ്ഘാടനം ചെയ്യും.