കൊച്ചി: സ്മാർട്സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നു ടീകോം കമ്പനിയിൽനിന്ന് ഉറപ്പുലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായിയുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ഘട്ടത്തിൽ പ്രദേശത്തിന്റെ വളർച്ചയ്ക്കൊപ്പം പരിസരം വൃത്തിയാക്കി സൂക്ഷിക്കാനും ശ്രദ്ധവേണമെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിട സമുച്ചയമായ ജ്യോതിർമയയുടെ സമീപത്തു കൂടി ഒഴുകുന്ന കടമ്പ്രയാർ പായൽ നിറഞ്ഞ അവസ്ഥയിലാണ്. ഇതു ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.