കൊച്ചി: വിശ്വാസപ്രഘോഷണരീതികളിലെ വൈവിധ്യങ്ങളിലും ക്രൈസ്തവ സഭകൾ സഹകരണത്തിന്റെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനംചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇന്റർ റിലീജിയസ് ഡയലോഗ് ആൻഡ് എക്യൂമെനിസം വിഭാഗം കലൂർ റിന്യൂവൽ സെന്ററിൽ നടത്തിയ സഭൈക്യ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ ക്രൈസ്തവരുടേതെല്ലാം ഒരു രക്തമാണ്. പരസ്പര ബഹുമാനം, ആദരവ്, സ്നേഹപൂർവമായ ഇടപെടൽ എന്നിവ സഭൈക്യത്തിന്റെ പ്രായോഗിക മാനങ്ങളാണ്. വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടു സഭകൾ തമ്മിൽ ഐക്യത്തിലും സഹകരണത്തിലും പ്രവർത്തിക്കാൻ സാധിക്കും. ഓരോ വർഷവും വ്യത്യസ്ത സഭകളുടെ ദേവാലയങ്ങളിൽ സഭൈക്യ സമ്മേളനവും പ്രാർഥനയും നടത്തുന്നതു പ്രോത്സാഹിപ്പിക്കണമെന്നും കർദിനാൾ പറഞ്ഞു.
വിവിധ സഭകളുടെ പ്രതിനിധികൾ ചേർന്നു നിലവിളക്കു തെളിച്ചാണു സമ്മേളനം ആരംഭിച്ചത്. റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പെരേപ്പാടൻ വിഷയാവതരണം നടത്തി. കെസിബിസി ഇന്റർ റിലീജിയസ് ഡയലോഗ് ആൻഡ് എക്യൂമെനിസം കമ്മീഷൻ സെക്രട്ടറി ഫാ. റോബി കണ്ണൻചിറ, കലൂർ സെന്റ് ഫ്രാൻസിസ് പള്ളി വികാരി ഫാ. ജോളി ഓടത്തക്കൽ, എറണാകുളം സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി വികാരി ഫാ. കുരിയൻ അറമ്പിള്ളിക്കുടിയിൽ, സെന്റ് തോമസ് പള്ളി വികാരി ഫാ. ഫ്രാങ്ക്ളിൻ വർഗീസ്, ശാലേം മാർത്തോമാ പള്ളി വികാരി ഫാ. ജോസഫ് ചാക്കോ, എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ പള്ളി സഹവികാരി ഫാ. ബാബു ഏലിയാസ്, എറണാകുളം-അങ്കമാലി അതിരൂപത ഇന്റർ റിലീജിയസ് ഡയലോഗ് ആൻഡ് എക്യൂമെനിസം വിഭാഗം ഡയറക്ടർ റവ. ഡോ. സക്കറിയാസ് പറനിലം, അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ജോണ്സണ് വടക്കുഞ്ചേരി എന്നിവർ പ്രസംഗിച്ചു.