കാഞ്ഞൂർ (കൊച്ചി): ദീപികയുടെ പത്രക്കെട്ടുകൾ സാമൂഹ്യവിരുദ്ധർ മോഷ്ടിക്കുന്നത് ആവർത്തിക്കുന്നു. ഇന്നലെ പുലർച്ചെ നാലോടെ കാഞ്ഞൂർ ടൗണിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ ഇറക്കിയ പത്രക്കെട്ടുകളാണു മോഷണം പോയത്.
കാഞ്ഞൂർ, വെള്ളാരപ്പിള്ളി, പാറപ്പുറം, കിഴക്കുംഭാഗം എന്നീ മേഖലകളിലേക്കുള്ള ആയിരത്തോളം പത്രം നഷ്ടമായി. പത്രക്കെട്ടുകൾ ഇറക്കി പതിനഞ്ചു മിനിട്ടിനുള്ളിൽ മോഷണം നടന്നതായാണു സൂചന. ഏജന്റുമാർ എത്തിയപ്പോൾ ദീപികയുടെ പത്രക്കെട്ടുകൾ മാത്രം മോഷ്ടിക്കപ്പെട്ട നിലയിലായിരുന്നു.
കാലടി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നു സിഐ സജി മാർക്കോസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
കാഞ്ഞൂർ മേഖലയിൽ ദീപിക വരിക്കാരുടെയും വായനക്കാരുടെയും എണ്ണം അടുത്തിടെ വർധിച്ചിരുന്നു. ദീപിക ഫ്രണ്ട്സ് ക്ലബ് പ്രവർത്തനങ്ങളും മേഖലയിൽ കൂടുതൽ സജീവമാകുന്നതിനിടെയാണു ദുരൂഹസാഹചര്യത്തിൽ പത്രക്കെട്ടുകൾ മോഷ്ടിക്കപ്പെടുന്നത്. ഏതാനും ആഴ്ച മുമ്പു പത്രത്തിന്റെ പ്രചാരത്തിൽ വൻ കുതിപ്പുണ്ടായ കോതമംഗലത്തും ദീപികയുടെ പത്രക്കെട്ടുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.