കൊച്ചി: ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ഇന്നു തെരുവോരയോഗം നടത്തും.
ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപമുള്ള ബസ്ബേയിൽ വൈകുന്നേരം അഞ്ചിനാണു യോഗം. കൊല്ലം രൂപത പ്രൊലൈഫ് സമിതി ആതിഥേയത്വം വഹിക്കും.
രൂപത എപ്പിസ്കോപ്പൽ വികാർ റവ. ഡോ. ബൈജു ജൂലിയാൻ അധ്യക്ഷതവഹിക്കും. എം. മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി വിഷയാവതരണം നടത്തും. എം. നൗഷാദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസി, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, ഷാഹിദ കമാൽ, കെആർഎൽസിസി അല്മായ കമ്മീഷൻ രൂപത ഡയറക്ടർ ഫാ. ജോസ് സെബാസ്റ്റ്യൻ, കെസിബിസി പ്രൊലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ , ജനറൽ സെക്രട്ടറി സാബു ജോസ്, സെക്രട്ടറി റോണ റിബെയ്റോ, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെസിവൈഎം രൂപത പ്രസിഡന്റ് എഡ്വേർഡ് രാജു എന്നിവർ പ്രസംഗിക്കും.