കണ്ണൂർ: ബിജെപി പ്രവർത്തകൻ അണ്ടലൂരിലെ സന്തോഷിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. സന്തോഷിന്റെ വീട് സന്ദർശിച്ചശേഷം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .