തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ ഓണ്‍ലൈൻ വഴിയും സ്വീകരിക്കുന്നതിനുള്ള നിയമഭേദഗതിക്കായി സർക്കാരിനോടു ശിപാർശ ചെയ്തിട്ടുണ്ടെന്നു മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസണ്‍ എം. പോൾ. വിവരാവകാശ കമ്മീഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈൻ വഴി സ്വീകരിക്കുന്ന അപേക്ഷകൾക്ക് ഓണ്‍ലൈനിൽ തന്നെ മറുപടി നൽകാനാകും. കാലതാമസവും തപാൽ ചെലവും ഒഴിവാക്കാമെന്നതിലുപരി പഴയ തീയതി വച്ചു മറുപടി നൽകുന്ന സമ്പ്രദായവും അവസാനിപ്പിക്കാനാകും. വിവരാവകാശ നിയമ പ്രകാരം മറുപടി നൽകുന്നതിനുള്ള ഫീസ് ഒടുക്കാൻ ഏകീകൃത സംവിധാനം കൊണ്ടുവരണമെന്നും സർക്കാരിനോടു കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. അപേക്ഷാ ഫീസ് അതാത് ഓഫീസുകളിൽ സ്വീകരിക്കുന്നതിനും ഇതിനായി കേന്ദ്രീകൃത അക്കൗണ്ട് ഉണ്ടാകണം.
ഉദ്യോഗസ്ഥർക്കുള്ള വകുപ്പുതല പരീക്ഷയുടെ സിലബസിൽ വിവരാവകാശ നിയമവും ഉൾക്കൊള്ളിക്കണം. ഉദ്യോഗസ്ഥർക്കുള്ള അജ്ഞതയും അപേക്ഷകളിൽ കാലതാമസം ഉണ്ടാക്കുന്നുണ്ട്. പല ഉദ്യോഗസ്ഥർക്കും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഇന്നും മടിയാണ്: വിൻസൻ എം. പോൾ പറഞ്ഞു.