രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന ചിത്രം നവംബറിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൂർണമായും ദുബായിൽ ചിത്രീകരിച്ച ചിത്രം ഗോൾഡൻ എസ് പിക്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്നു.
നടനും അവതാരകനുമായ മിഥുൻ രമേശ് ആണ് നായകനാകുന്നത്. ദിവ്യ പിള്ള നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി , സുനിൽ സുഗത, ശശി കലിംഗ , സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായർ , നിഷ മാത്യു എന്നിവരാണ് മറ്റു താരങ്ങൾ.
ജിമ്മി എന്ന നായയും ചിത്രത്തിലെ ഒരു പ്രധാന ഘടകമാണ്. ശിക്കാരി ശംഭു എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം.