കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലേടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. ഇത് ഒഴിവാക്കണം, നിരുത്സാഹപ്പെടുത്തണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താം.
ഐസ് ക്യൂബിലും മാലിന്യം!
വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ജലസ്രോതസുകളുടെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുമ്പു തിളപ്പിക്കണമെന്നു വിദഗ്ധർ.
ചിലർ ചൂടായ വെള്ളം പെട്ടെന്നു തണുപ്പിക്കാൻ ഐസ് ക്യൂബുകൾ ഇടാറുണ്ട്. തിളപ്പിച്ച വെള്ളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ടു പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഒഴിവാക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ അത്തരം ഐസ് ചേർക്കുന്നതു മാലിന്യങ്ങൾ കലരാനുളള സാധ്യത കൂട്ടുന്നു.
രുചിവ്യത്യാസം അവഗണിക്കരുത്
പൈപ്പ് വെളളത്തിനു രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കിൽ അത് അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാൻ നാളേറെ വേണ്ട! വാട്ടർടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ടാങ്കിൽ പ്രശ്നങ്ങളില്ലെങ്കിൽ കിണർ പരിശോധിക്കുക.
വളർത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റിൽ അകപ്പെട്ടു ചീയാനുള്ള സാധ്യതയുണ്ട്. കിണർ തേകിവൃത്തിയാക്കിയ ശേഷം ഉൗറിക്കൂടുന്ന വെളളത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയാക്കി നേർപ്പിച്ചു ചേർക്കാം. ഇക്കാര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ നിർദേശം തേടുക. കിണർ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാക്കുന്നതിനു കരിയും ഉപ്പും ചേർത്ത മിശ്രിതം കിണറിന്റെ അടിത്തട്ടിലിടുന്ന രീതി പഴമക്കാർ സ്വീകരിച്ചിരുന്നു.
ടി.ജി. ബൈജുനാഥ്.