തിരുവനന്തപുരം: ലണ്ടനിലെ കേരളാ പ്രമോഷൻസും കേരൾ ടുഡേയും ചേർന്ന് നൽകുന്ന ഇന്തോ ബ്രട്ടീഷ് അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആറുപേർ അവാർഡുകൾക്ക് അർഹരായതായി കേരള പ്രമോഷൻസ് ഡയറക്ടർ തേക്കുമുറി ഹരിദാസ് അറിയിച്ചു. അലക്സാണ്ടർ വടക്കേടത്ത്, ജോണ്സണ് കീപ്പള്ളിൽ, സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ഫാ.ജോണ് ഇടക്കര, രാജീവ് ജോസഫ്, ഡോ.സജിമോൻ പാറയിൽ എന്നിവർക്കാണ് അവാർഡുകൾ സമ്മാനിക്കുന്നത്.