കോട്ടയം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാധികാരത്തിൽ നിയന്ത്രണം കൊണ്ടുവരുന്ന കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി പിൻവലിക്കണമെന്നു കേരള കോണ്ഗ്രസ്- എം ചെയർമാൻ കെ.എം. മാണി. നിയമനങ്ങളിൽ കൈ കടത്താനുള്ള നീക്കം ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ സ്കൂൾ മാനേജർമാരുമായി തുറന്ന ചർച്ചയ്ക്കു സർക്കാർ തയാറാകണം.
പൊതുവിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് വിദ്യാലയങ്ങൾ നൽകുന്ന സംഭാവന സർക്കാർ വിസ്മരിക്കരുത്. സ്കൂൾ അധികൃതരുമായി തുറന്ന പോരിനുള്ള അവസ്ഥ സംജാതമാക്കരുത്. ഏകപക്ഷീയമായ തീരുമാനം എടുത്തു വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.