കൊച്ചി: പുതിയ പെട്രോൾ പമ്പുകൾക്ക് എൻഒസി കൊടുക്കുന്നതിനു വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഉടൻ സൃഷ്ടിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് 23നു മുഴുവൻ പമ്പുകളുമടച്ചിടാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
2014 ഒക്ടോബർ 28ലെ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ നൽകിയിട്ടുള്ള എൻഒസികൾ റദ്ദാക്കുക, എൻഒസി നൽകിയതിലെ ക്രമക്കേടുകൾ അന്വേഷിച്ചു നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.
പമ്പുകളിലെ വരവുചെലവ് അസന്തുലിതാവസ്ഥ പരിഹരിക്കാൻ ആദ്യപടിയായി ഫെബ്രുവരി മുതൽ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പമ്പുകൾക്കും അവധി നൽകുന്നത് ആലോചിക്കും. വയനാട്ടിൽ പുതിയ പമ്പുകൾക്ക് എൻഒസി കൊടുത്തതും തുടർന്ന് ഓയിൽ കമ്പനി ചെയ്തതും നഗ്നമായ നിയമലംഘനമാണെന്നും എകെഎഫ്പിടി പത്രക്കുറിപ്പിൽ ആരോപിച്ചു.