കൊച്ചി: 1000 രൂപ, 500 രൂപ കറൻസികൾ പിൻവലിച്ചതിനെത്തുടർന്നുണ്ടായ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പി.സി. ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നരയോടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സമരം.
കറൻസി ആന്തോളൻ എന്ന പേരിൽ രണ്ടു മണിക്കൂറോളം നീണ്ട ട്രെയിൻ തടയൽ സമരത്തിൽ കേരള എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയുടെ സർവീസ് അരമണിക്കൂർ വീതം മുടങ്ങി. റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന പി.സി. ജോർജിനേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയാണു ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
ഈ മാസം 30നു പി.സി. ജോർജ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് അദ്ദേഹം നേതൃത്വം നൽകുന്ന ജനപക്ഷത്തിന്റെ കൂടി സഹകരണത്തോടെ ട്രെയിൻ തടയൽ സമരം നടത്തിയത്. 14 ജില്ലകളിൽനിന്നു ജനപക്ഷം പ്രവർത്തകർ സമരത്തിന് എത്തിയിരുന്നു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ പണം മോദി തടവിലാക്കിയെന്ന് ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്തു പി.സി. ജോർജ് പറഞ്ഞു.
അശാസ്ത്രീയവും അപക്വവുമായ കറൻസി നിരോധനം മൂലം തൊഴിൽ നഷ്ടമായവർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പി.സി. ജോർജ് പറഞ്ഞു.ജനപക്ഷം നേതാക്കളായ മുഹമ്മദ് സക്കീർ, എസ്. ഭാസ്കരപിള്ള, ഷോണ്‍ ജോർജ്, ആന്റണി മാർട്ടിൻ, സൈജോ ഹസൻ, ജോയ് സക്കറിയ, എം.ടി. ജോസഫ്, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, ജോർജ് വടക്കൻ, ഇ.കെ. ഹസൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.