ആലുവ: ഇൻഫാം ജനരക്ഷാ അവാർഡ് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിക്ക് സമ്മാനിച്ചു. വാഴക്കുളത്ത് നടന്ന പൊതുസമ്മേളനത്തിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കലാണ് അവാർഡ് സമ്മാനിച്ചത്.
ജനങ്ങൾക്ക് ഭീഷണിയായി മാറിയ തെരുവുനായ് ആക്രമണങ്ങൾക്കെതിരെ എടുത്ത ധീരമായ നിലപാടുകളാണ് ജോസ് മാവേലിയെ അവാർഡിനർഹനാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, കണ്‍വീനർ ജോസ് എടപ്പാട്ട്, ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ്, ദേശീയ ട്രഷറർ ജോയ് തെങ്ങുംകുടി, റോയി വള്ളമറ്റം, ഷൈൻ മാന്പുഴ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.