കൊച്ചി: കലാഭവൻ സ്ഥാപകൻ ആബേലച്ചന്റെ 97ാം പിറന്നാൾ ആഘോഷവും മെഗാഷോ ഉദ്ഘാടനവും നാളെ വൈകുന്നേരം 5.30ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കും.
ആബേലച്ചന്റെ ശിക്ഷണത്തിൽ വളർന്നുവന്ന എല്ലാ സീരിയൽ സിനിമാ കലാകാരൻമാരും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സിനിമാ സീരിയൽ രംഗത്തുനിന്ന് സിദ്ധിഖ്, ലാൽ, കെ.എസ് പ്രസാദ്, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോണ്‍, കലാഭവൻ നവാസ്, തെസ്നി ഖാൻ, കലാഭവൻ പ്രജോദ്, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, കോട്ടയം നസീർ, രമേഷ് പിഷാരടി, ധർമജൻ, സാജൻ പള്ളുരുത്തി തുടങ്ങിയവർ പങ്കെടുക്കും.
പുതിയ സംരംഭമായ കലാഭവൻ മെഗാഷോയിൽ കലാഭവൻ ജിന്റോ, അജീഷ് കോട്ടയം, മനോജ്, മനാഫ് അലി, മനോജ് കോട്ടയം, അജിത് കോഴിക്കോട്, പ്രകാശ് കുടപ്പനക്കുന്ന്, സോണി ചങ്ങനാശേരി, അജയ് ആന്റണി തുടങ്ങിയവർ അണിനിരക്കും.
പത്രസമ്മേളനത്തിൽ കലാഭവൻ പ്രസിഡന്റ് ആൻഡ്രൂ നെറ്റിക്കാടൻ, ട്രഷറർ കെ.എ അലി അക്ബർ, ജോയിന്റ് സെക്രട്ടറി കെ.എസ് പ്രസാദ്, മെഗാഷോ ഡയറക്ടർ കലാഭവൻ ജിന്റോ എന്നിവർ പങ്കെടുത്തു.