ശബരിമല: പുല്ലുമേടിനു സമീപം കഴുതക്കുഴിയില്‍ 160 അടി താഴ്ചയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു ഒന്നരയോടെ പുല്ലുമേട്ടിലേക്ക് കാനനപാത പരിശാധിക്കാന്‍ ഫയര്മാന് പി. പി. പ്രശാന്തിന്റെ നേതൃത്വത്തില്‍ പോയ സന്നിധാനത്തെ ഫയര്‍ഫോഴ്സ് സംഘമാണ് 65 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടത്.
സന്നിധാനത്തു നിന്ന് സ്റ്റേഷന് ഓഫീസര്‍ എ. ടി. ഹരിദാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഫയര്‍ഫോഴ്സ് സേനാംഗങ്ങളെത്തി മൃതദേഹം കയര്‍ ഉപയോഗിച്ച് പുറത്തെടുത്തു. സന്നിധാനത്തു നിന്നെത്തിയ പോലീസ് മൃതദേഹം കുമിളി പോലീസിന് കൈമാറി.
ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് കരുതുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പുല്ലുമേട്ടിലേക്ക് പോയ ഒമ്പതംഗ ഫയര്‍ഫോഴ്സ് സംഘം മണ്ണിടിഞ്ഞു കിടക്കുന്നത് കണ്ടാണ് താഴ്ചയില്‍ പരിശോധിച്ചത്. വഴിയില്‍ ഒരു തോര്‍ത്തും വീണു കിടന്നിരുന്നു. മൃതദേഹത്തിന് സമീപം ഇരുമുടിക്കെട്ടും ഒരു ബാഗുമുണ്ടായിരുന്നു. ഇതില്‍ നിന്ന് പേഴ്സ്, ഡയറി, റെയില്‍വേയുടെ ലോഗോയോടു കൂടിയ കാര്‍ഡ് എന്നിവ ലഭിച്ചു. പേഴ്സില്‍ 2800 രൂപയുണ്ടായിരുന്നു. ഡയറിയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ അയ്യപ്പസേവാ സംഘത്തിന്റെ സഹായത്തോടെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.