കൊച്ചി: ഫാബ് ലാബ് (ഫാബ്രിക്കേഷൻ ലബോറട്ടറീസ്) ഏഷ്യ നെറ്റ് വർക്ക് കോണ്‍ഫറൻസ് മൂന്നാമത് എഡിഷന്റെ (എഫ്എഎൻ-3) രണ്ടാം ഭാഗം കൊച്ചിയിൽ ഇന്നും നാളെയുമായി നടക്കും.
മട്ടാഞ്ചേരി മിൽ ഹൗസിൽ നടക്കുന്ന കോണ്‍ഫറൻസിൽ 80 രാജ്യാന്തര പ്രതിനിധികളും 200 പ്രാദേശിക നിർമാതാക്കളും പങ്കെടുക്കും. മുംബൈയിൽ 12 മുതൽ 15 വരെ നടന്ന ആദ്യ ഭാഗത്തിന്റെ തുടർച്ചയാണിത്. ഏഷ്യാ പസഫിക് മേഖലയിൽ 21 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 81 ഫാബ് ലാബുകളുടെ ശൃംഖലയായ ഫാബ് ലാബ് ഏഷ്യ ഫൗണ്ടേഷനാണു കോണ്‍ഫറൻസ് സംഘടിപ്പിക്കുന്നത്.
കേരള സ്റ്റാർട്ടപ് മിഷൻ, വിഗ്യാൻ ആശ്രം, റിസർച്ച് ഇന്നൊവേഷൻ ഇൻകുബേഷൻ ഡിസൈൻ ലാബ്സ് എന്നിവയുടെ സഹകരണത്തോടെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമായും ശ്രദ്ധയൂന്നുന്നത് ഡിജിറ്റൽ ഫാബ്രിക്കേഷനിലും ഇന്റർനാഷണൽ കൊളാബറേഷനിലുമായിരിക്കുമെന്നു സംഘാടകർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ചെറിയ പരിശീലനം മാത്രം സിദ്ധിച്ചിട്ടുള്ള ആളുകൾക്കു കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള നൂതന നിർമാണോപകരണങ്ങൾ ഉപയോഗിച്ച് ഏത് ഉത്പന്നവും രൂപകൽപന ചെയ്തു നിർമിക്കാനുള്ള സൗകര്യങ്ങളാണ് ഫാബ് ലാബ്സ് നൽകുന്നത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്റർ ഓഫ് ബിറ്റ്സ് ആൻഡ് ആറ്റംസുമായി ചേർന്നു സ്റ്റാർട്ടപ് മിഷൻ തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇപ്പോൾതന്നെ രണ്ട് ഫാബ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. പഠിതാക്കൾ, അധ്യാപകർ, സാങ്കേതികവിദഗ്ധർ, ഗവേഷകർ, മേക്കർമാർ, ഇന്നൊവേറ്റർമാർ എന്നിവരുടെ ആഗോള സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്ന അറിവു പങ്കിടൽ ശൃംഖലയും ഫാബ് ലാബ് ഏർറിവാംപിംഗ് എഡ്യൂക്കേഷൻ ബ ൈ ഇന്റഗ്രേറ്റിംഗ് ഡിജിറ്റൽ ഫാബ്രിക്കേഷൻ, ക്രിയേറ്റിംഗ് സസ്റ്റെയ്നബിൾ സിറ്റീസ് എന്നീ വിഷയങ്ങളിലെ പാനൽ ചർച്ചകൾ കോണ്‍ഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.