പൂച്ചാക്കൽ: ചേർത്തല താലൂക്ക് ക്ഷയരോഗ യൂണിറ്റിന്റെയും അരൂക്കുറ്റി സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയാരോഗ ദിനാചാരണം നടത്തി. പാണാവള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ശെൽവരാജ് ഉദ്ഘാടനം ചെയ്തു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിച്ചു. പെരുന്പളം സിഎച്ച്സിയെ ഡെസിഗ്നേറ്റഡ് മൈക്രോസ്കോപ്പി സെന്റർ(ഡിഎംസി) ആയി പ്രഖ്യാപിച്ചു. ഇതിന്റെ രേഖകൾ പെരുന്പളം മെഡിക്കൽ ഓഫീസർ ഡോ. ഷാഹുലിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വസന്തദാസ് കൈമാറി. 2017-ന്റെ ആർഎൻടിസിപി പ്രവർത്തന മികവിനുള്ള അവാർഡുകൾ വിതരണം ചെയ്തു. ഏറ്റവും മികച്ച മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. ഷാഹുൽ, മികച്ച ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ (ജഐച്ച്ഐ, മുഹമ്മ), മികച്ച ആശാ വർക്കർ പുഷ്പലത (സിഎച്ച്സി, പാണാവള്ളി), മികച്ച ഡിഎംസി ലാബ് മേരി മിറാൻഡ (അരൂക്കുറ്റി)എന്നിവർക്ക് അവാർഡുകൾ ഡിഎംഒ ഡോ. ജമുന വർഗീസ് വിതരണം ചെയ്തു.