അന്പലപ്പുഴ: കടൽക്ഷോഭംമൂലം വീട് നശിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന അന്പലപ്പുഴ, പുറക്കാട്, പുന്നപ്ര തീരദേശവാസികൾക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കേരള ജനപക്ഷം അന്പലപ്പുഴ നിയോജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണം മൂലം ഏഴുവീടുകൾ പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നതായി സംഭവസ്ഥലം സന്ദർശിച്ച ജനപക്ഷം ജില്ലാ നേതാക്കളായ ബേബി പാറക്കാടൻ, മൈഥിലി പത്മനാഭൻ, ഇ. ഷാബ്ദീൻ എന്നിവർ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന തീരദേശ വാസികൾ അടിയന്തര സഹായം നല്‍കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കേരള ജനപക്ഷം അന്പലപ്പുഴ നിയോജകമണ്ഡലം നേതൃയോഗം അന്പലപ്പുഴയിൽ ചേർന്നു.
നിയോജകമണ്ഡലം കണ്‍വീനർ മൈഥിലി പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ ബേബി പാറക്കാടൻ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റണി കരിപ്പാശേരി, ഇ. ഷാബ്ദീൻ, ടി.എക്സ്. ജെയിംസ്, കുഞ്ഞുമോൾ രാജ, ലൈസമ്മ ബേബി, പി.ജെ. ജെയിംസ്, ജോർജ് തോമസ് ഞാറക്കാട് എന്നിവർ പങ്കെടുത്തു.
കടൽഭിത്തിയില്ലാത്ത പ്രദേശത്ത് കടൽഭിത്തികെട്ടുക, ഉള്ള കടൽഭിത്തി വീതിയും ഉയരവും വർധിപ്പിച്ച് ബലം കൂട്ടുക, വീട് നഷ്ടപ്പെട്ടവർക്ക് പകരം വീടുവച്ചു നൽകുക, ഭാഗികമായി കേടുപാടു വന്ന കുടുംബങ്ങൾക്കു സാന്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു.