എടത്വ: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനെതിരേ വൈദ്യുതി ഓഫീസ് ഇന്നുപരോധിക്കും. എടത്വ ഇലക്ട്രിക്കൽ സെക്്ഷനു കീഴിൽ വരുന്ന എടത്വ, തലവടി പഞ്ചായത്തുകളിൽ എല്ലാ ദിവസവും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനെ തുടർന്നാണ് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതലാണ് എടത്വ ഇലക്ട്രിക്കൽ സെക്്ഷൻ ഓഫീസ് ഉപരോധിക്കുന്നത്. 110 കെവി സബ് സ്റ്റേഷൻ സ്ഥാപിതമായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തടസ രഹിതമായി നല്ല വോൾട്ടേജിൽ വൈദ്യുതി വിതരണം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
മന്ത്രിമാർ ഉൾപ്പടെയുള്ളവർക്കു നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.