മങ്കൊന്പ് : നീണ്ട കാത്തിരുപ്പിനൊടുവിൽ പുളിങ്കുന്ന് മുണ്ടപ്പള്ളിചിറ പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ പാലത്തിന്റെ ഉദ്ഘാടനകർമം നിർവഹിച്ചു.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ മൂണ്ടപ്പളളി ചിറ, അറുപതും ചിറ കോളനി നിവാസികളുടെ ചിരകാല സ്വപ്നമാണ് മുണ്ടപ്പളളി പാലത്തിന്റെ നിർമാണത്തോടെ പൂർത്തീകരിക്കുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2015-16 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രുപ ചിലവഴിച്ചാണ് പാലം നിർമാണം പൂർത്തികരിച്ചത.് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കുറപ്പുശേരി മുഖ്യ പ്രഭാഷണം നടത്തി.