എടത്വ: ചങ്ങനാശേരി അതിരൂപതാ എസ്എഫ്ഒയുടെ ആഭിമുഖ്യത്തിൽ മുട്ടാർ സെന്റ് ജോർജ് ദൈവാലയത്തിൽ നിന്നും എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിലെ ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചന്റെ കബറിടത്തിലേക്ക് ഏപ്രിൽ ഒന്നിനു രാവിലെ ഒന്പതിനു നോന്പുകാല പീഡാനുഭവ പദയാത്ര നടത്തുന്നു. ഫാ. ഏബ്രഹാം തയ്യിൽ ഉദ്ഘാടനം ചെയ്യും.
എടത്വയിൽ പദയാത്ര എത്തിച്ചേരുന്പോൾ ഫാ. ജോണ് മണക്കുന്നേൽ സ്വാഗതം ചെയ്യും. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനും ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മാനസാന്തരത്തിനുമായി ദിവ്യകാരുണ്യ ആരാധനയും നടക്കും.
തുടർന്ന് ഫാ. ജോമോൻ ആശാംപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചന്റെ കബറിടത്തിങ്കൽ ഒപ്പീസും നടക്കും.